Type Here to Get Search Results !

Bottom Ad

ഡല്‍ഹിയില്‍ എംഎല്‍എമാരുടെ ശമ്പളം നാലിരട്ടി വര്‍ധിപ്പിച്ചു


ന്യൂഡല്‍ഹി: (www.evisionnews.in) പ്രതിപക്ഷത്തിന്റെ വിമര്‍ശനം മറികടന്ന് എംഎല്‍എമാരുടെ ശമ്പളം നാലിരിട്ടിയായി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇത് സംബന്ധിച്ച് ബില്‍ ദില്ലി നിയമസഭാ പാസാക്കി. 400 % ത്തോളമാണ് ശമ്പളത്തില്‍ വന്ന വര്‍ധന. വര്‍ധന നടപ്പാക്കിയാല്‍ മന്ത്രിമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയില്‍ നിന്ന് 80000 രൂപയായും എംഎല്‍എമാരുടേത് 12000 രൂപയില്‍ നിന്ന് 50000 രൂപയായും വര്‍ധിക്കും. എല്ലാ അലവന്‍സുകളുമടക്കം സഭാസമ്മേളനകാലത്ത് ജനപ്രതിനിധികള്‍ക്ക് കിട്ടുന്ന ശമ്പളം രണ്ട് ലക്ഷത്തോളം വരും.

രാജ്യത്തെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ എംഎല്‍എമാര്‍ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. പല എംഎല്‍എമാരും ഉയര്‍ന്ന തുക ലഭിക്കുന്ന ജോലി ഒഴിവാക്കിയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയെന്നതാണ് അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കാന്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാരണം.

ശമ്പള വര്‍ധന ശുപാര്‍ശ ചെയ്യുന്ന ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചാല്‍ ഒക്ടോബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളം പരിഷ്‌കരിക്കും. അഴിമതി വിമുക്ത സര്‍ക്കാരിന് ഇത്തരത്തിലുള്ള ഒരു നിര്‍ണായകമായ തീരുമാനമെടുക്കേണ്ടിവരുമെന്നാണ് ആം ആദ്മി ചൂണ്ടിക്കാട്ടുന്നത്. തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി.

Keywords: Newdelhi-mla-salary-incresed
Tags

Post a Comment

0 Comments

Top Post Ad

Below Post Ad