Type Here to Get Search Results !

Bottom Ad

പാറപ്പള്ളി പ്രവാസി മീറ്റ് ശ്രദ്ദേയമായി

evisionnews

ദുബൈ: (www.evisionnews.in) യുഎഇ 44മത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പാറപ്പള്ളി മേഖലാ കെഎംസിസി സംഘടിപ്പിച്ച പാറപ്പള്ളി പ്രവാസി മീറ്റ് ശ്രദ്ദേയമായി. കളിയും ചിരിയും ചിന്തയുമൊരുക്കിയ പരിപാടി വേറിട്ട അനുഭവമായി.ആഘോഷത്തിന്റെ മാറ്റ് കൂട്ടാന്‍ നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കലാ കായിക മത്സരങ്ങള്‍ അഷറഫ് ചിത്താരിയും,മിര്‍ശാദ് ചൂരിയും നിയന്ത്രിച്ചു.വിജയികള്‍ക് ട്രോഫിയും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. പാറപ്പള്ളി മേഖലാ കെഎംസിസി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജമാഅത്ത് പ്രസിഡന്റ് ഖാലിദ് പാറപ്പള്ളി ഉത്ഘാടനം നിര്‍വഹിച്ചു.പാറപ്പള്ളി ദുബൈ ശാഖ പ്രസിഡന്റ് പി.വി ഹനീഫ,ഇഎംസി സെക്രടറി ബുനാസ് ആശംസ പ്രസംഗം നടത്തി.പാറപ്പള്ളി മേഖലാ കെഎംസിസി സെക്രട്ടറി അഷറഫ് കല്ലന്‍ചിറ സ്വാഗതവും റഷീദ് ടി.എം.നന്ദിയും പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad