തിരുവനന്തപുരം (www.evisionnews.in): വി.എസ് ബുദ്ധിയില്ലാത്ത കഴുതയാണെന്നും വി.എസിനെ മുഖ്യമന്ത്രിയാകാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കരുതെന്നും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ. കൊട്ടാരക്കരയില്‍ ഒരു യോഗത്തില്‍ സംസാരിക്കവെയാണ് ബിന്ദു കൃഷ്ണയുടെ വിവാദ പരാമര്‍ശം.
ഒപ്പമുള്ളവരെയും കൂടെ നടക്കുന്നവരെയും കടിച്ചുകീറുന്ന സിംഹമാണ് പിണറായി. കേരളത്തിന് പിണറായിയെന്ന മുഖ്യമന്ത്രിയെ വേണ്ട. ബിന്ദു കൃഷ്ണ പ്രസംഗത്തില്‍ പറഞ്ഞു.
എന്നാല്‍ താന്‍ വി.എസിനെ അധിക്ഷേപച്ചതല്ലെന്നും നൂറ് സിംഹങ്ങളെ കഴുത നയിക്കുന്നതിലും നല്ലത് നൂറു കഴുതകളെ സിംഹം നയിക്കുന്നതാണെന്ന ജി. സുധാകരന്റെ വാക്കുകളെ താന്‍ പ്രസംഗത്തിലുപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
Keywords: Kerala-news-trivandram-congress-kottarakkara-bindu-krishna

Post a Comment
0 Comments