മൈസൂരു (www.evisionnews.in): പെണ്‍വാണിഭം നടക്കുന്നതായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര മൈസൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിസോര്‍ട്ടില്‍ നടത്തിയ റെയ്ഡില്‍ മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ പിടിയിലായി. ഹോട്ടല്‍ മാനേജര്‍ കോഴിക്കോട് സ്വദേശി സുനില്‍ (35), മലപ്പുറം, കോഴിക്കോട് സ്വദേശികളായ ലത്തീഫ്, സുലൈമാന്‍, ബഷീര്‍, മൈസൂരു സ്വദേശി രാംകുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ഇവരില്‍ നിന്ന് ഒമ്പത് സെല്‍ഫോണുകളും പതിനായിരം രൂപയും രണ്ട് ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. പെണ്‍വാണിഭത്തിനായി കൊണ്ടുവന്ന ആറ് യുവതികളെയും പോലീസ് രക്ഷപ്പെടുത്തി. നേരത്തെ ഒരു പ്രാവശ്യം ഇതേ ഹോട്ടലില്‍ അനാശാസ്യം ആരോപിച്ച് റെയ്ഡ് നടന്നിരുന്നു.
Keywords: mysor-news-hotel-raid-arrest-five-include-malayalai

Post a Comment
0 Comments