തിരുവനന്തപുരം: (www.evisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളസന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായി കേരളത്തിലെത്തുന്ന മോദി കൊച്ചിയിലും തൃശൂരും കൊല്ലത്തും ശിവഗിരിയിലും പരിപാടികളില്‍ പങ്കെടുക്കും. ഈ മാസം 14, 15 തീയതികളിലാണ് മോദിയുടെ സന്ദര്‍ശനം.
14-ന് വൈകുന്നേരം 4.10-ന് കൊച്ചി നേവല്‍ എയര്‍സ്റ്റേഷനിലെത്തിച്ചേരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ പരിപാടി തൃശൂരിലാണ്. കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളെജിലെ ഹെലിപാഡിലിറങ്ങുന്ന അദ്ദേഹം അഞ്ച് മണിക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് റോഡ് മാര്‍ഗം 7.15-ന് കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലിലെത്തും. ഇവിടെയാണ് താമസിക്കുന്നത്. 15-ന് രാവിലെ 9.30 ന് ഐഎന്‍എസ് വിക്രമാദിത്യയില്‍ എത്തുന്ന പ്രധാനമന്ത്രി 1.15 വരെ സേനാമേധാവികളുടെ സംയുക്തയോഗത്തില്‍ പങ്കെടുക്കും.
പിന്നീട് 1.45-ന് ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്തേക്ക് പോകും. 2.45-ന് എസ്എന്‍ കോളെജില്‍ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങളില്‍ പങ്കെടുക്കും. തുടര്‍ന്ന് 4.15 ന് ശിവഗിരിമഠത്തിലെത്തും. ശ്രീനാരായണഗുരുവിന് ആദരമര്‍പ്പിച്ചശേഷം ആശ്രമവളപ്പില്‍ വൃക്ഷത്തൈ നടും. 5.15-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ദില്ലിയിലേക്ക് തിരികെ മടങ്ങും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന മോദിയെ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തായി കഴിഞ്ഞു.
Keywords: trivandrum-prime-minister-narendra-modi-to-kerala-

Post a Comment
0 Comments