കൊല്‍ക്കത്ത (www.evisionnews.in): കാല്‍നട യാത്രക്കാരനെ വെട്ടിക്കാനുളള ശ്രമത്തിനിടെ കാര്‍ ബ്രേക്കിട്ടപ്പോള്‍ മുഖമിടിച്ചു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനു നിസാര പരിക്ക്. പ്ലീനത്തിനു തുടക്കമായി കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ പങ്കെടുക്കാനുള്ള യാത്രയിലാണ് അപകടം.
പിണറായി സഞ്ചരിച്ച വാഹനത്തിനു കുറുകെ ഒരാള്‍ ചാടിയപ്പോള്‍ ഡ്രൈവര്‍ പെട്ടെന്നു ബ്രേക്കിടുകയായിരുന്നു. കണ്ണട മൂക്കിന്റെ ഇടതുഭാഗത്ത് അമര്‍ന്നാണ് പരിക്കേറ്റത്. പ്രഥമശുശ്രൂഷയ്ക്കു ശേഷം പിണറായി റാലിയുടെ വേദിയിലെത്തി.
Keywords; Kasargod-news-accident-rally-cpm-injured-pinarayi

Post a Comment
0 Comments