Type Here to Get Search Results !

Bottom Ad

ദേശീയഗാനത്തിനിടെ നടന്ന മോദിയെ റഷ്യന്‍ ഗാര്‍ഡ് തടഞ്ഞു


മോസ്‌കോ (www.evisionnews.in): റഷ്യയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ ഗാനത്തിനിടെ നടന്നു. മോസ്‌കോ വിമാനത്താവളത്തില്‍ ഇറങ്ങിയതിനു ശേഷം ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിക്കുന്നതിനിടെയായിരുന്നു സംഭവം.

മിലിറ്ററി ബാന്റ് ദേശീയ ഗാനം ആരംഭിക്കുന്നതിനിടെ റഷ്യന്‍ ഉദ്യോഗസ്ഥന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചതു കണ്ട മോദി മുന്നോട്ടേക്ക് നടക്കുകയായിരുന്നു. എന്നാല്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ മോദിക്ക് പിറകോട്ടേക്ക് പോകാനുള്ള സൂചന നല്‍കി.

മോദി വിമാനത്താവളത്തില്‍ നില്‍ക്കുന്ന സമയത്ത് ബാന്റ് തുടങ്ങാനായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ കാണിച്ച ആംഗ്യം കണ്ട പ്രധാനമന്ത്രി തനിക്കു മുന്നോട്ടേക്ക് നടക്കാനുള്ള സൂചനയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥനില്‍ നിന്നും കാര്യം മനസിലാക്കിയ മോദി വീണ്ടും ആദ്യം നിന്നിടത്തെത്തി അറ്റന്‍ഷനില്‍ നില്‍ക്കുകയും ചെയ്തു.

രാജ്യത്തിന്റെ ദേശീയ ഗാനം കേള്‍ക്കെ ചലിക്കാതെ നില്‍ക്കണമെന്ന പ്രോട്ടോക്കോള്‍ പ്രധാനമന്ത്രി ലംഘിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ ഗാനത്തിന് ശേഷം മാത്രമേ ആതിഥേയ രാജ്യപ്രതിനിധി അതിഥിയെ ആനയിക്കാന്‍ പാടുള്ളൂ എന്നതാണ് പ്രോട്ടോക്കോള്‍. സംഭവം ദേശീയ മാദ്ധ്യമങ്ങളിലടക്കം വാര്‍ത്തയായിട്ടുണ്ട്.


Keywords: international-modi-news-national-a

Post a Comment

0 Comments

Top Post Ad

Below Post Ad