തിരുവനന്തപുരം (www.evisionnews.in): വൈകിട്ട് നടക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ എല്‍.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സോളാര്‍കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബാര്‍കോഴക്കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മന്ത്രി കെ.ബാബും ഇന്നത്തെ പരിപാടിയുടെ മുഖ്യനടത്തിപ്പുകാരാണ്. എന്നതിനാലാണ് ഉദ്ഘാടചടങ്ങ് എല്‍.ഡി.എഫ് നേതാക്കള്‍ ബഹിഷ്‌കരിക്കുന്നതെന്ന് കോടിയേരി വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതിയോട് പാര്‍ട്ടിക്കോ ഇടതുമുന്നണിക്കോ എതിര്‍പ്പില്ലെങ്കിലും അതിന്റെ നടത്തിപ്പ് വ്യവസ്ഥകളോട് യോജിക്കാനാവില്ലെന്ന് കൊടിയേരി പറഞ്ഞു. വിഴിഞ്ഞം തുറമുഖം പൂര്‍ണമായും ഒരു പിപിപി പദ്ധതിയാക്കി മാറ്റുകയാണ് യു.ഡി.എഫ് ചെയതത്. പബ്ലിക് -പ്രൈവറ്റ് സെക്ടറില്‍ പദ്ധതി നടപ്പാക്കണമെന്നായിരുന്നു എല്‍.ഡി.എഫിന്റെ തീരുമാനം. എങ്കിലും എതിര്‍പ്പുകള്‍ നിലനിര്‍ത്തി കൊണ്ട് തന്നെ വിഴിഞ്ഞം പദ്ധതി യഥാര്‍ത്ഥ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. വിഴിഞ്ഞം ഹാര്‍ബര്‍ കേരളത്തിന്റെ സ്വപ്‌നപദ്ധതിയാണ്. അത് യഥാര്‍ത്ഥ്യമാവണമെന്നാണ് എല്‍.ഡി.എഫ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kasargod-news-vizhinham

Post a Comment
0 Comments