ബംഗളൂരു (www.evisionnews.in): തുളുനാട് സംസ്‌ക്യതിയുടെ പ്രതീകങ്ങളിലൊന്നായ പോത്തോട്ടം (കമ്പള) നിരോധിക്കണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് കര്‍ണാടക സംസ്ഥാന സര്‍ക്കാരിനോട് കര്‍ശനമായി ആവശ്യപ്പെട്ട് ഉത്തരവിറക്കി. 2015-16 വര്‍ഷങ്ങളില്‍ പോത്തോട്ട മത്സരം സംഘടിപ്പിക്കരുതെന്നാണ് ഉത്തരവ്.
തുളുനാട്ടിലെ മുഗസേനഹികളുടെ സംഘടനയായ 'പെറ്റ' കേന്ദ്ര മൃഗക്ഷേമബോര്‍ഡ് സെക്രട്ടറി കൗശിക് മുഖര്‍ജിക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് നിരോധന ഉത്തരവ്. ഉഡുപ്പി, ദക്ഷിണ കര്‍ണാടക ജില്ലാ കലക്ടര്‍ മാരോടും മൃഗസംരക്ഷണ വെറ്ററിനറി സയന്‍സ് അധികൃതരോടാണ് നിരോധനം നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുളളത്.
അതേസമയം മൃഗക്ഷേമ ബോര്‍ഡിന്റെ ഉത്തരവ് മാനിക്കാതെ ഈ സീസണില്‍ ഉഡുപ്പിയിലും ദക്ഷിണ കര്‍ണാടകയിലും പോത്തോട്ടത്തില്‍ അനുമതി നല്‍കിയത് പുതിയ വിവാദത്തിന് തിരികൊളുത്തി.
പോത്തോട്ടം പൊടുന്നനെ നിരോധിച്ചാല്‍ തുളുനാടന്‍ ജനതയില്‍ ഉയര്‍ന്നേക്കാവുന്ന വൈകാരികമായ പ്രതിഷേധം കണക്കിലെടുത്താണ് രണ്ടു ജില്ലാ ഭരണ നേതൃത്വങ്ങള്‍ അധികൃതരുടെ കര്‍ശന മേല്‍നോട്ടത്തില്‍ ഇക്കൊല്ലത്തേക്ക് കൂടി കമ്പളത്തിന് അനുമതി നല്‍കിയത്.
അതിനിടെ ഇക്കഴിഞ്ഞ നവംബര്‍ 21 മുതല്‍ ഈ സീസണിലെ പോത്തോട്ട മത്സരം ബങ്കടിയില്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച് 19വരെ ഉഡുപ്പി, ദഷിണ കര്‍ണാടക ജില്ലകളില്‍ പോത്തോട്ട മത്സരം തുടരും. കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്ത് മാത്രമാണ് പോത്തോട്ടം നടക്കുന്നത്. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ ഉത്തരവ് കാസര്‍കോട്ട് കിട്ടിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.
Keywords; Karnataka-banglore-news-uduppi-manglore-banned-kambala

Post a Comment
0 Comments