കാസര്‍കോട് (www.evisionnews.in): പ്രണയമാരോപിച്ച് കോളജ് വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പിച്ചതിന് യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു. വിദ്യാനഗര്‍ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥി ചാലയിലെ അനസി (18)നാണ് കുത്തേറ്റത്. വ്യാഴാഴ്ച വൈകിട്ട് ചിന്മയ കോളനിക്ക് സമീപത്തെ ഒരു കടക്ക് മുന്നില്‍ വെച്ചാണ് ബൈക്കിലെത്തിയ യുവാവ് അനസിനെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പിച്ചത്. സാരമായി പരിക്കേറ്റ അനസ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords; Kasargod-news-man-college-student-attacked-man-case

Post a Comment
0 Comments