Type Here to Get Search Results !

Bottom Ad

മാട്ടിറച്ചി നിരോധനം: മുസ്ലിംലീഗ് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി


മുംബൈ (www.evisionnews.in): മഹാരാഷ്ട്രയിലെ മാട്ടിറച്ചി നിരോധനത്തിനെതിരെ മുസ്ലിം ലീഗ് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മുസ്ലിം സമുദായത്തോട് വിവേചനം പുലര്‍ത്തുന്ന നിയമ നിര്‍മ്മാണമാണ് മാട്ടിറച്ചി നിരോധനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളതെന്ന് പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

2015 ലെ മഹാരാഷ്ട്ര സര്‍ക്കാറിന്റെ മൃഗസംരക്ഷണ ഭേദഗതി നിയമ പ്രകാരം സംസ്ഥാനത്ത് പശുക്കളെയും കാളകളെയും കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാല്‍ ബീഫ് നിരോധനം നിലവില്‍ ആടുകളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണെന്നും ഹര്‍ജിയിലുണ്ട്. ജസ്റ്റിസുമാരായ അഭെ ഓകെ, എസ്.സി. ഗുപ്‌തെ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി പരിഗണനയ്ക്ക് വരുന്നത്.


Keywords: Mumbai-news-muslim-league-submitted-petition-highcourt-bombay
Tags

Post a Comment

0 Comments

Top Post Ad

Below Post Ad