Type Here to Get Search Results !

Bottom Ad

ജില്ലയില്‍ പ്രഖ്യപിച്ച മെഡിക്കല്‍ കോളേജ് ഉടന്‍ പൂര്‍ത്തിയാക്കണം-പി കരുണാകരന്‍

evisionnews

കാസര്‍കോട്‌ :(www.evisionnews.in) ജില്ലയിലെ ബദിയടുക്കയില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പി.കരുണാകരന്‍.എം.പി ആവശ്യപ്പെട്ടു. തറക്കല്ലിട്ട് 2വര്‍ഷം പൂര്‍ത്തിയായിട്ടും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല.മറ്റു പല ജില്ലകളിലും ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടും കാസര്‍കോടിനു അവഗണനയാണ്.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ആയിരക്കണക്കിന് ജനങ്ങള്‍ക്ക് പ്രയോജനപ്പെടു ചികിത്സ സൗകര്യമാണ് സര്‍ക്കാരിന്റെ അവഗണനമൂലം നിഷേധിക്കപ്പെടുന്നത്.ജില്ലയോടും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉള്‍പ്പെടെയുള്ള രോഗികളോടും സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഉത്തമ ദൃഷ്ടാന്തമാണ് മെഡിക്കല്‍ കോളേജ് തറക്കല്ലില്‍ ഒതുങ്ങുന്നത്.ഈ അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് പി.കരുണാകരന്‍.എം.പി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad