കാസര്‍കോട് (www.evisionnews.in): ആരോഗ്യ ബോധവല്‍ക്കരണവുമായി നാവി മുംബൈയില്‍ നിന്ന് കന്യാകുമാരി വരെയുള്ള സൈക്കിള്‍ റാലി കാസര്‍കോട്ടെത്തി. എച്ച്.ഐ.വി, ടി.ബി, മലേരിയ, ഡെങ്കി, ചിക്കന്‍ഗുനിയ രോഗപ്രതിരോധം, വെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങിയവയുടെ ഉപയോഗം എന്നിവകളെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കുന്നതിന് വേണ്ടിയാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. ഡി.ആര്‍ സാവന്ത്, കിഷോര്‍ റാവത്ത്, പ്രകാശ് കെനി, ഷൈലേന്ദ്ര, ജംനനാല്‍ സവണര്‍, വിശ്വാസ് ഡിക്‌സിറ്റ്, മിനാസ് സാരി, രാജേന്ദ്ര കോല്‍ത്താക്കര്‍, അമോല്‍ കോല്‍ത്താക്കര്‍ തുടങ്ങിയവര്‍ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Keywords; Kerala-kasaragod-news-becycle-riding-from-mumbai-to-kanyakumari

Post a Comment
0 Comments