Type Here to Get Search Results !

Bottom Ad

മക്കളെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്ന രണ്ടാനമ്മ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നതിന് കൂട്ടുനിന്ന രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പൊവ്വല്‍ എല്‍ബിഎസ് എന്‍ജിനിയറിംഗ് കോളജ് റോഡിലെ 30 കാരിയെയാണ് ആദൂര്‍ സി.ഐ അറസ്റ്റു ചെയ്തത്. 

മൂന്നു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലുള്ള മക്കളെ പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിയെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. കേസില്‍ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


Keywords; Kasaragod-news-arrest-for-sexual-harassment-

Post a Comment

0 Comments

Top Post Ad

Below Post Ad