ദമാം (www.evisionnews.in): ദമാമില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം കോടൂര്‍ സ്വദേശി കുഞ്ഞഹമ്മദാണ് മരിച്ചവരില്‍ ഒരാള്‍. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച വാഹനം ട്രെയിലര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചത്. റെഡ് ക്രസന്റിന്റെ എയര്‍ ആംബുലന്‍സില്‍ പരിക്കേറ്റവരെ ഉടന്‍ ദമാമിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Gulf-news-damam-accident-ambulance

Post a Comment
0 Comments