Type Here to Get Search Results !

Bottom Ad

നെല്ലിക്കട്ട-എതിര്‍ത്തോട് വാര്‍ഡിനെ അവഗണിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍-യൂത്ത് ലീഗ്


നെല്ലിക്കട്ട: (www.evisionnews.in) ചെങ്കള പഞ്ചായത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വികസനം നടന്ന നെല്ലിക്കട്ട-എതിര്‍ത്തോട് വാര്‍ഡിനെ അവഗണിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് യൂത്ത് ശാഖ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. മാസന്തോറും പാര്‍ട്ടി മാറുകയും രാഷ്ട്രീയം ജീവിതോപാധിയാക്കുകയും ചെയ്യുന്ന ചിലരാണ് കുപ്രചരണയുമായി രംഗത്തെത്തിയിരിക്കുന്നത്. വാര്‍ഡിന്റെ വികസനത്തിന് വേണ്ടി ഒരപേക്ഷ പോലും എഴുതി കൊടുക്കാത്തവരാണ് ഇവര്‍. 

പുതിയ ഭരണസമിതി വന്ന് ഒരു മാസം തികയും മുമ്പേ വാര്‍ഡിനെ അവഗണിക്കുന്നുവെന്ന് എന്ന് പറയുന്നത് തന്നെ വാര്‍ഡ് മെമ്പറുടെ പരാജയമാണ്. സ്വന്തമായി ഒന്നും ചെയ്യാന്‍ പറ്റുന്നില്ലെന്ന് പറയുന്ന മെമ്പര്‍ രാജി വച്ചാണ് വികസന സമിതി രൂപീകരിക്കേണ്ടത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയില്‍ ഏറ്റവും നല്ല വികസനം നടക്കുകയും മികച്ച പ്രവര്‍ത്തനം നടത്തിയ വാര്‍ഡ് മെമ്പര്‍ എന്ത് അവഗണനയാണ് വാര്‍ഡിനോട് കാണിച്ചതെന്നും സാമ്പാര്‍ സമിതി വ്യക്തമാക്കണം. കഴിഞ്ഞ ഭരണ സമിതി ആവിഷ്‌കരിച്ച പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരു സാമ്പാര്‍ സമിതിയുടെയും ശുപാര്‍ശയും ആവശ്യമില്ലെന്നും തെറ്റുദ്ധാരണ പരത്തി മുന്നോട്ട് പോകാമെന്ന വ്യാമോഹം നടക്കില്ലെന്നും യൂത്ത് ശാഖ കമ്മിറ്റി അറിയിച്ചു.

Keywords: nellikatta-ethithode-muslim-youth-league-statement

Post a Comment

0 Comments

Top Post Ad

Below Post Ad