മേല്‍പറമ്പ് :(www.evisionnews.in)ഫിഷ്മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന സംഘം സജീവമായി പ്രവര്‍ത്തിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അന്‍വര്‍ കോളിയടുക്കവും ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കടാങ്കോടും ആരോപിച്ചു
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പോലും ഈ സംഘം കഞ്ചാവെത്തിക്കുന്നു.നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഈ സംഘത്തെ ജനവിചാരണ ചെയ്യാന്‍ യൂത്ത് ലീഗ് മുന്നോട്ട് വരണമെന്ന് നേതാക്കള്‍ പ്രസ്താവിച്ചു

Post a Comment
0 Comments