Type Here to Get Search Results !

Bottom Ad

മൊയ്‌നുല്‍ ഇസ്ലാം മദ്രസ്സയില്‍ പഠിപ്പിക്കുന്നത് അറബിക്കും സംസ്‌കൃതവും



ആഗ്ര: (www.evisionnws.in) മദ്രസ്സകള്‍ ഇന്ത്യാ വിരുദ്ധ ഭീകരരെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രങ്ങളാണെന്ന് അസഹിഷ്ണുതാവാദികള്‍ പെരുമ്പറ മുഴക്കുന്നതിനിടയില്‍ താജ്മഹലിന്റെ നാടായ ആഗ്രയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തയ്ക്ക് സഹിഷ്ണുതയുടേയും ഭാഷാമൈത്രിയുടേയും സൗരഭ്യം.

ആഗ്രാ നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള മൊയ്‌നുല്‍ ഇസ്ലാം മദ്രസ്സയില്‍ 400 വിദ്യാര്‍ത്ഥികളില്‍ 150 പേര്‍ ഹിന്ദുക്കളാണ്. ഇവിടെ പഠിക്കുന്നതാകട്ടെ ഇരുമതത്തിന്റേയും വേദഭാഷകളായ അറബിയും സംസ്‌കൃതവും. സംയോജിത വിദ്യാഭ്യാസ പദ്ധതി, ശാസ്ത്രീയമായും ഫലപ്രദമായും നടപ്പാക്കുന്ന മദ്രസ്സയും കൂടിയാണിത്. അറബിക്കും സംസ്‌കൃതത്തിനും പുറമെ ഉറുദുവും ഹിന്ദിയും ഇംഗ്ലീഷും ഇവിടെ പഠിപ്പിക്കുന്നു. ഭാഷാപഠനത്തിന് ഈ മദ്രസ്സയില്‍ അതിര്‍വരമ്പുകളില്ല. 

മദ്രസാ പ്രിന്‍സിപ്പല്‍ മൗലാനാ ഉസൈര്‍ ആലാം പറഞ്ഞത് മതപണ്ഡിതരുടേയും മതമേലധ്യക്ഷന്മാരുടേയും പിന്തുണയോടെയും ആശിര്‍വാദത്തോടെയുമാണ് സംസ്‌കൃതവും അറബിയും മദ്രസ്സയില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ്. വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള സഹിഷ്ണുതയാണ് ഞങ്ങള്‍ ഇവിടെ ഊട്ടിയുറപ്പിക്കുന്നതും ഉയര്‍ത്തിപിടിക്കുന്നതും. 


1926ലാണ് മദ്രസ്സ തുടങ്ങിയത്. 2005 മുതല്‍ ഹിന്ദുക്കുട്ടികളേയും പ്രവേശിപ്പിച്ചു തുടങ്ങി. മൂന്നു പേരാണ് ഇവിടെ സംസ്‌കൃതം പഠിപ്പിക്കുന്നത്. അറബി പഠിക്കുന്ന ഹിന്ദുകുട്ടികളും സംസ്‌കൃതം പഠിക്കുന്ന മുസ്ലീം കുട്ടികളും ഈ മദ്രസ്സയുടെ മാത്രം പ്രത്യേകതയാണെന്നും പറയാം. മൗലാനാ കൂട്ടിചേര്‍ത്തു.

Keywords: aagra-moinul-islam-madrassa-teaches-arabic-and-samskrit
Tags

Post a Comment

0 Comments

Top Post Ad

Below Post Ad