Type Here to Get Search Results !

Bottom Ad

യുവതിക്കും ബന്ധുക്കള്‍ക്കും നേരെ ആസിഡ് ആക്രമണം: പ്രതിക്കെതിരെ കോടതിയില്‍ കുററപത്രം


കാഞ്ഞങ്ങാട് :  (www.evisionnews.in) വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെയും വീട്ടുകാരേയും ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച യുവാവിനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 

പനത്തടി ചാമുണ്ഡിക്കുന്ന് ഓട്ടമലയിലെ ശാന്തപ്പ നായ്ക്കിന്റെ മകന്‍ മനോജ് കുമാറിനെ (29) തിരെയാണ് രാജപുരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ മെയ് 31 ന് രാത്രി എട്ടേകാലിന് റാണിപുരം വാഴക്കോലിലെ കൃഷ്ണനായിക്കിന്റെ മകന്‍ ഗംഗാധരന്റെ വീട്ടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അതിക്രമിച്ച് അകത്തുകയറി ഗംഗാധരന്‍ നായര്‍ (45), ഭാര്യ രാധ (49), മക്കളായ രാജി (20), അനിത (15) എന്നിവരുടെ ദേഹത്ത് ആസിഡൊഴിച്ച് പൊള്ളലേല്‍പ്പിച്ച കേസിലാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

മരം വെട്ടുതൊഴിലാളിയായ മനോജ് നേരത്തെ രാജിയുടെ വീട്ടിനടുത്ത് ജോലിക്കെത്തിയപ്പോള്‍ പരസ്പ്പരം കണ്ട് ഇഷ്ടപ്പെട്ടിരുന്നുവത്രെ. രാജപുരത്ത് ഒരു കടയില്‍ സെയില്‍സ് ഗേളായ രാജിയെ ഫോണി ല്‍ വിളിക്കാറുണ്ടായിരുന്നു.

എന്നാല്‍ പരിചയപ്പെട്ട ശേഷം മനോജിനെ കുറിച്ചനേ്വഷിച്ച രാജിക്ക് ഇയാള്‍ സ്ഥിരമദ്യപാനിയും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണെന്നറിഞ്ഞു. ഇതോടെ രാജി പിന്മാറുകയായിരുന്നു. 

എന്നാല്‍ പിന്നെയും വിവാഹാഭ്യര്‍ത്ഥനയുമായി എത്തിയപ്പോള്‍ രാജി തീര്‍ത്തും ഇഷ്ടമല്ലെന്ന് പറഞ്ഞതിനെതുടര്‍ന്നാണത്രെ ആസിഡാക്രമണം നടത്തിയത്.അക്രമത്തി ല്‍ രാജിയുടെ പിതാവ് ഗംഗാധരന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

Keywords: kanhangad-news

Post a Comment

0 Comments

Top Post Ad

Below Post Ad