കാസര്‍കോട്: (www.evisionnews.in) ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന പാവങ്ങള്‍ക്ക് സാന്ത്വനത്തിന്റെ തണലൊരുക്കുവാനായി ബംബ്രാണി നഗര്‍ വാട്‌സ്ആപ്പ് ടീമിന്റെ നേതൃത്വത്തില്‍ തണല്‍വീട് കൂട്ടായ്മയ്ക്ക് രൂപം നല്‍കി. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ വേണ്ടി രൂപീകൃതമായ വാട്‌സ് ആപ്പ്
ടീം ഇതിനകം തന്നെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കല്ല്യാണ വീടുകളിലും മറ്റും ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ ശേഖരിച്ച് നിര്‍ധനര്‍ക്ക് എത്തിക്കുവാനുള്ള പ്രത്യേക സംവിധാനമാണ് തണല്‍ വീടിലൂടെ ഒരുക്കുന്നത്.
പ്രസിഡണ്ടായി താജുദ്ദീന്‍ പാണളത്തേയും ജനറല്‍ സെക്രട്ടറിയായി ജമാലുദ്ദീന്‍ എര്‍മാളത്തെയും ട്രഷററായി അഹമ്മദ് ജിസ്്്തിയയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: മുഹമ്മദ് ലത്തീഫ്്്, മുസമ്മില്‍,(വൈസ് പ്രസി) അബ്ദുല്‍ ഗഫൂര്‍, ഡി.മുഹമ്മദ് കുഞ്ഞി, ബി.എ.മുഹമ്മദ് കുഞ്ഞി, അഷറഫ് അലി(ജോ സെക്ര).

Post a Comment
0 Comments