Type Here to Get Search Results !

Bottom Ad

നഗരത്തിലെ അനധികൃത കുന്നിടിക്കല്‍ തടയണം - സി.പി.എം


കാസര്‍കോട് (www.evisionnews.in): നഗരത്തിലെ പഴയ പ്രസ്‌ക്ലബ് ജംഗ്ഷന്‍ മുതല്‍ ചന്ദ്രഗിരി പാലം വരെയുള്ള പ്രദേശങ്ങളില്‍ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ സ്വകാര്യ വ്യക്തികള്‍ വ്യാപകമായി കുന്നിടിക്കുകയാണ്. പ്രദേശത്തെ വീടുകള്‍ക്കും സ്‌കൂളിനും എന്‍ജിഒ ഹോമിനും സമീപത്തെ ക്ഷേത്രത്തിനും ചന്ദ്രഗിരിപുഴക്കും ഭീഷണി സൃഷ്ടിച്ചു കൊണ്ടാണ് കുന്നിടിക്കല്‍ തുടരുന്നത്. കുന്നിടിച്ച മണ്ണ് ഉപയോഗിച്ച് പുഴ കൈയേറുന്ന സ്ഥിതിയുമുണ്ട്. പ്രകൃതി വിഭവങ്ങള്‍ക്ക് ഭീഷണി സൃഷ്ടിച്ചു കൊണ്ടുള്ള കുന്നിടിക്കല്‍ അടിയന്തിരമായി തടയണമെന്ന് സിപിഎം കാസര്‍കോട് ഏരിയ സെക്രട്ടറി കെഎ മുഹമ്മദ് ഹനീഫ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Keywords: Kasararagod-news-cpm-pulikkunnu


Post a Comment

0 Comments

Top Post Ad

Below Post Ad