Type Here to Get Search Results !

Bottom Ad

കോളേജിന് വെളിയില്‍ നിന്നും പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി


ന്യൂഡല്‍ഹി:(www.evisionnews.in) കോളജിന് വെളിയില്‍ നിന്നും പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി. ഗുഡ്ഗാവിലെ കോളജിന്റെ ഗേറ്റിന് വെളിയില്‍ നിന്നാണ് രാവിലെ പത്തരയോടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

അതിവേഗതയിലെത്തിയ സ്വിഫ്റ്റ് കാറിലുള്ളവരാണ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്‍സീറ്റിലിരുന്നയാള്‍ പെണ്‍കുട്ടിയെ കാറിനുള്ളിലേക്ക് വലിച്ചിടുകയായിരുന്നു. മണ്ണും ചെളിയും പുരണ്ടിരുന്നതിനാല്‍ വാഹനത്തിന്റെ നമ്പര്‍ വ്യക്തമായില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ക്കായി പൊലീസ് കോളജധികൃതരെ സമീപിച്ചിട്ടുണ്ട്.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad