Type Here to Get Search Results !

Bottom Ad

വാര്‍ഡിനോടുള്ള അവഗണന: നെല്ലിക്കട്ടയില്‍ വികസന സമിതി രൂപീകരിച്ചു


നെല്ലിക്കട്ട:(www.evisionnews.in) ചെങ്കള ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിനോടുള്ള (നെല്ലിക്കട്ട -എതിര്‍ത്തോട്) അവഗണന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 51 അംഗ വികസന സമിതി രൂപീകരിച്ചു. നെല്ലിക്കട്ട ഗുരുനഗര്‍ കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. ജില്ലാ, ബ്ലോക്ക് ജനപ്രതിനിധികള്‍ക്കും അയല്‍ വാര്‍ഡുകളിലെ മെമ്പര്‍മാര്‍ക്കും സ്വീകരണം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

കെ അബൂബക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചെങ്കള പഞ്ചായത്തഗം നാസര്‍ കാട്ടുകൊച്ചി ഉദ്ഘാടനം ചെയ്തു. ഇ. അബ്ദുല്ലക്കുഞ്ഞി സ്വാഗതം പറഞ്ഞു. ബി.എ താജുദ്ദീന്‍, എന്‍. ശ്രീധരന്‍, എ കുഞ്ഞിരാമന്‍, റഫീഖ് പള്ളിക്കര, കെ.ആര്‍ അനസ്, പ്രമോദ് ആചാര്യ, കെ അബ്ദു, എ കൊറഗന്‍ സംസാരിച്ചു.

ഭാരവാഹികള്‍: കെ അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി കാട്ടുകൊച്ചി, എം കൊറഗന്‍, സുമിത്രന്‍, അബ്ദുല്‍ റഹിമാന്‍, എം ഐത്തപ്പന്‍ (രക്ഷാധികാരികള്‍), ബി.എ. താജുദ്ദീന്‍ (ചെയര്‍), ശ്രീധരന്‍. എന്‍, പ്രമോദ് ആചാര്യ, അബ്ദു. ബി.കെ, റഫീഖ് പള്ളിക്കര, അരവിന്ദന്‍ എം.പി, മുസ്തഫ എതിര്‍ത്തോട്, റിയാസ് കാട്ടുകൊച്ചി (വൈസ് ചെയര്‍), ഇ. അബ്ദുല്ലക്കുഞ്ഞി (ജനറല്‍ കണ്‍), മാധവന്‍. എ, രാജന്‍, സദാശിവന്‍ സമ്പത്തില, കുമാരന്‍. എസ്, അനസ്. കെ ആര്‍, സന്ദീപ്, സവാദ്. സി.കെ, അഷ്‌റഫ്. കെ.ആര്‍, പ്രശാന്ത് എതിര്‍ത്തോട്, ഹനീഫ് കാട്ടുകൊച്ചി, ജയന്‍ അതൃക്കുഴി (കണ്‍), കുഞ്ഞിരാമന്‍. എ (ട്രഷ).







Post a Comment

0 Comments

Top Post Ad

Below Post Ad