Type Here to Get Search Results !

Bottom Ad

ജലസമാധിയെന്നത് വിഎസിന്റെ മോഹം മാത്രം-വെള്ളാപള്ളി


കാസര്‍കോട്: (www.evisionnews.in) സമത്വമുന്നേറ്റ യാത്ര ശംഖുമുഖത്തെത്തുമ്പോള്‍ ജലസമാധിയായി പര്യവസാനിക്കുമെന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യാമോഹം മാത്രമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ആറ്റിങ്ങലില്‍ എത്തുമ്പോള്‍ താന്‍ ആര്‍എസ്എസ്‌ന്റെ യൂണിഫോം ധരിക്കുമെവന്ന വിഎസ്‌ന്റെ പ്രസ്താവനയും നടേശന്‍ പുച്ഛിച്ച് തള്ളി. താന്‍ യാത്രയ്ക്കുടനീളം ഇതേ വസ്ത്രധാരണമായിരിക്കും തുടരുന്നത്. 

തന്റെ പ്രവൃത്തിയും സമത്വമുന്നേറ്റ യാത്രയും കൊണ്ട് താരമായത് വിഎസാണ്. സിപിഎമ്മിനുള്ളില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഒരു മൂലയ്ക്കായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ താരതിളക്കമേറിയിട്ടുണ്ട്. മുഖ്യമന്ത്രി പദത്തിലേക്ക് വരെ അദ്ദേഹത്തെ ഉയര്‍ത്തികാട്ടുകയാണ്. ബിജെപി സംസ്ഥാനാധ്യക്ഷന്‍ വി.മുരളീധരന്‍ കാസര്‍കോട്ട് വന്ന് തന്നേ കണ്ടത് ഡിസംബര്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്ത് എസ്എന്‍ ട്രസ്റ്റിന്റെ പരിപാടിയ്ക്ക് എത്തുമെന്ന് അറിയിക്കാനാണെന്ന് വെള്ളാപള്ളി കൂട്ടിച്ചേര്‍ത്തു.

Keywords: kasaragod-vs-achuthanandan-vellapalli-nadeshan

Post a Comment

0 Comments

Top Post Ad

Below Post Ad