Type Here to Get Search Results !

Bottom Ad

നരേന്ദ്ര മോദി കേരളത്തിലേക്ക്; ഡിസംബര്‍ 15ന് കൊല്ലത്തെത്തും


കാസര്‍കോട് : (www.evisionnews.in)  കൊല്ലത്ത് ആര്‍. ശങ്കര്‍ പ്രതിമ അനാഛാദനം ചെയ്യുന്നതിന് ഡിസംബര്‍ 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ . എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ഇന്നു മുതല്‍ തുടങ്ങുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് ആശംസ അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു മുരളീധരന്‍.

പേജാവര്‍ മഠാധിപതിയെക്കുറിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ വിവരമില്ലായ്മ കൊണ്ടാണ്. കേരളത്തിന്റെ അതിര്‍ത്തിക്കു പുറത്ത് എന്ത് നടക്കുന്നുവെന്ന് അറിയാത്തത് ഭൂഷണമായി കാണുന്നവരാണ് ചിലര്‍.

സമത്വ യാത്രയുടെ വിവരങ്ങള്‍ അന്വേഷിച്ചില്ലെന്ന് വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തെക്കുറിച്ച് അറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. ജാഥ തുടങ്ങുന്നതിന് മുന്‍പ് മധൂര്‍ ശ്രീ മദനന്തേശ്വര ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തവേ വെള്ളാപ്പള്ളി നടേശനും മുരളീധരനും കൂടിക്കാഴ്ച നടത്തി. ചര്‍ച്ച അഞ്ചു മിനിറ്റു നീണ്ടു നിന്നു.

Keywords: kasaragod-narendra-modi-to-kerala

Tags

Post a Comment

0 Comments

Top Post Ad

Below Post Ad