Type Here to Get Search Results !

Bottom Ad

പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥയ്ക്ക് വധ ഭീഷണി



ഉഡുപ്പി: (www.evisionnews.in) തീവ്രഹിന്ദുത്വ നിലപാടുകളിലൂടെ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഉഡുപ്പിയിലെ പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റ്. അബ്ദുല്‍ സലാമെന്നായാളുടെ അക്കൗണ്ടില്‍ നിന്ന് ലഭിച്ച പോസ്റ്റിന്റെ യാഥാര്‍ത്ഥ്യം പോലീസ് അന്വേഷിച്ച് തുടങ്ങി. വധഭീഷണി സംബന്ധിച്ച് സ്വാമിജിയുടെ നിയന്ത്രണത്തിലുള്ള പര്യായസ്വാഗത സമിതി ഉഡുപ്പി ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച്ചയാണ് വധഭീഷണി പ്രത്യക്ഷപ്പെട്ടത്.

ഞായറാഴ്ച്ച അശോക് സിംഗാള്‍ അനുസ്മരണയോഗ്ത്തില്‍ സംസാരിച്ച പേജാവര്‍ സ്വാമിജി ബാബരി മസ്ജിദ് ധ്വംസനത്തെ ന്യായീകരിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അയോധ്യയില്‍ പള്ളി പൊളിച്ച സ്ഥലത്ത് ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കണമെന്ന അശോക് സിംഗാളിന്റെ അഭിലാഷം സാക്ഷാത്കരിക്കാന്‍ വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകരോട് പേജവര്‍ സ്വാമിജി ആഹ്വാനം ചെയ്തിരുന്നു. 

തിങ്കളാഴ്ച്ച സ്വാമിജി കേരളത്തിലെ കാസര്‍കോട്ടെത്തിയിരുന്നു.എസ്എന്‍ഡിപി ജന.സെക്ര. വെള്ളാപ്പള്ളി നടേഷന്‍ നയിക്കുന്ന ജാഥയുടെ ജ്യോതി തെളിയിച്ചത് പേജാവറിന്റെ നേതൃത്വത്തിലുള്ള ഹിന്ദു സന്യാസിമാരായിരുന്നു. ഇതിന് തൊട്ട് മുമ്പ് പേജവര്‍ സ്വാമിജി ഉഡുപ്പിയിലടക്കം കര്‍ണ്ണടകയില്‍ നടമാടുന്ന അനാചാരങ്ങളെ അനുകൂലിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. കോടിയേരിയുടെ വിമര്‍ശനങ്ങളെ ഖണ്ഡിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി വി.മുരളിധരനും ഹിന്ദു ഐക്യവേദി പ്രസിഡന്റ് കുമ്മനം രാജശേഖരനും പേജാവറിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Keywords: pejawar-matathipathi-vishwesha-theertha-got-threatening-

Post a Comment

0 Comments

Top Post Ad

Below Post Ad