Type Here to Get Search Results !

Bottom Ad

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു;പ്രതിക്ക് 7 കൊല്ലം തടവും പിഴയും


വെള്ളരിക്കുണ്ട്: (www.evisionnews.in) വിവാഹ വാഗ്ദാനം നല്‍കി നിര്‍ധന കുടുംബത്തില്‍പ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി കാലുമാറിയ സംഭവത്തില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ. 

ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കോട്ടയം പാമ്പാടി സ്വദേശിയും പരപ്പ നമ്പ്യാര്‍കൊച്ചിയില്‍ താമസക്കാരനുമായിരുന്ന പി.എന്‍ രഞ്ജിത്തിനെ (32)യാണ് കോടതി ശിക്ഷിച്ചത്. 2009 ഡിസംബര്‍ മൂന്നാം വാരത്തില്‍ പരപ്പ പുലിയം കുളത്തെ നിര്‍ധന കുടുംബത്തിലെ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സം ഗം ചെയ്യുകയും ഗര്‍ഭിണിയായപ്പോള്‍ മുങ്ങുകയും ചെയ് തുവെന്നാണ് കേസ്. തുടര്‍ന്ന് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നുവെങ്കിലും കുട്ടി രണ്ടുവയസായപ്പോള്‍ രോഗം ബാധിച്ച് മരണപ്പെട്ടു. 

കോട്ടയത്ത് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജില്ലാ കോടതി ഏഴുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചതിനേ തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് പ്രതി.അവിടെ നിന്നാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ വിചാരണക്ക് കൊണ്ടുവന്നത്. 

പ്രസ്തുത കേസിന്റെ ശിക്ഷാ കാലാവധി തീരാന്‍ അഞ്ചുവര്‍ഷം ബാക്കിയുണ്ട്. ഈ ശിക്ഷ കഴിഞ്ഞ ശേഷം ഹൊസ്ദുര്‍ഗ് കോടതിയുടെ ശിക്ഷ അനുഭവിച്ചു തുടങ്ങണം. 

പിഴയായി പതിനായിരം രൂപയടച്ചാല്‍ അത് പീഡനത്തിനിരയായ സ്ത്രീക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കൂടുതല്‍ തടവ് അനുഭവിക്കണം.

Keywords: vellarikund-cheating-rape-

Post a Comment

0 Comments

Top Post Ad

Below Post Ad