Type Here to Get Search Results !

Bottom Ad

ഓട്ടോ ഡ്രൈവറെ കുത്തിയ കേസ്; അഞ്ച് പേര്‍ അറസ്റ്റില്‍


കാസര്‍കോട്: (www.evisionnews.in) കെഎസ്ആര്‍ടിസി പരിസരത്ത് ഓട്ടോ ഡ്രൈവര്‍ സന്ദീപിനെ കുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ചൗക്കി ബദിരടുക്ക സ്വദേശിയും കാസര്‍കോട് ടൗണില്‍ ഓട്ടോഡ്രൈവറുമായ അറഫാത്ത് (30), കീഴൂര്‍ സ്വദേശി ഇസ്മാഈല്‍ (24), ഉളിയത്തടുക്കയിലെ മുസ്തഫ (35), ജുനൈദ് (20), അന്‍സാഫ് (20) എന്നിവരാണ് അറസ്റ്റിലായത്.

അക്രമികള്‍ സഞ്ചരിച്ച രണ്ടു ബൈക്കുകളില്‍ ഒന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നാം പ്രതി അറഫാത്തും രണ്ടാം പ്രതി ഇസ്മാഈലും അക്രമം നടത്തുമ്പോള്‍ ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രങ്ങള്‍ കീഴൂരിലെ ഒരു യുവാവിനെയാണ് ഏല്‍പിച്ചിരുന്നത്. ഈ വസ്ത്രം പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

നവംബര്‍ 12ന് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സന്ദീപിന് നേരെ വധശ്രമമുണ്ടായത്. കഴുത്തിനും വയറിനും മാരകമായി കുത്തേറ്റ് സന്ദീപ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അഭയം പ്രാപിക്കുക്കയായിരുന്നു.ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസും നൈറ്റ് ഓട്ടോ ഡ്രൈവര്‍മാരും എത്തി സന്ദീപിനെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്.

Keywords: kasaragod-auto-driver-attack-five-men-arrested

Post a Comment

0 Comments

Top Post Ad

Below Post Ad