Type Here to Get Search Results !

Bottom Ad

ഇരിപ്പിടവിവാദം; വനിതാ ലീഗ് ഷീനാ ഷുക്കൂറിനെ തളളി പറഞ്ഞു


കൊച്ചി: (www.evisionnews.in) ഇരിപ്പിട വിവാദത്തില്‍ എം ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഷീനാ ഷുക്കൂറിന്റെ പ്രസ്താവനയെ തളളി വനിതാ ലീഗ് രംഗത്ത്. ക്യാംപസുകളില്‍ ആണും പെണ്ണും ഒരുമിച്ചരിക്കുന്നതുമായി ബന്ധപ്പെട്ട് ഷീനാ ഷൂക്കൂറിന്റെ പ്രസ്താവന വ്യക്തിപരമാണെന്നും വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ കമറുന്നിസ്സ അന്‍വര്‍ പറഞ്ഞു.അമേരിക്കയില്‍ പഠിച്ചതുകൊണ്ടാകാം ഷീനാഷൂക്കൂര്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും വനിതാ ലീഗ് ഭാരവാഹികള്‍ പറഞ്ഞു.

ഇരിപ്പിട വിവാദത്തില്‍ മുസ്‌ലീം ലീഗ് നിലപാടുകള്‍ തള്ളി ഷീനാ ഷുക്കൂര്‍ രംഗത്ത് വന്നത് വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. ക്ലാസ് മുറികളില്‍ സദാചാരബോധത്തോടെ എങ്ങനെ ഇടപഴകണമെന്നുള്ള തിരിച്ചറിവ് കുട്ടികള്‍ക്കുണ്ടെന്ന് ഒരു പ്രമുഖ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഷീന ഷുക്കൂര്‍ വ്യക്തമാക്കിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസ്മുറിയില്‍ സദാചാരബോധത്തോടെ എങ്ങനെ ഇടപഴകണമെന്നു തിരിച്ചറിയാനുള്ള ബോധം നമ്മുടെ കുട്ടികള്‍ക്കുണ്ടെന്നാണ് കഴിഞ്ഞ 15 വര്‍ഷമായി കാമ്പസുകളില്‍ അധ്യാപനം നടത്തുന്നയാളെന്നനിലയില്‍ എന്റെ വിശ്വാസം’ എന്ന് ഷീന എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

കാമ്പസുകളില്‍ കാന്റീനിലും ലൈബ്രറിയിലുമൊക്കെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ‘പ്രത്യേക ഇടം’ എന്ന സങ്കല്പം അത്യന്തം പ്രതിലോമകരവും പിന്തിരിപ്പനുമാണെന്നകാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും ഈ കോളേജുകള്‍ സ്ഥാപിച്ച മഹാരഥന്മാരായ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ ആണ്‍പെണ്‍വ്യത്യാസമില്ലാതെ ഒന്നിച്ചുപഠിക്കാന്‍ അനുയോജ്യമായരീതിയിലാണ് അവയ്ക്ക് രൂപകല്പന നല്‍കിയിട്ടുള്ളതെന്നും ഷീന ഷുക്കൂര്‍ കുറിക്കുന്നു. വിദ്യാര്‍ഥിനികള്‍ മാത്രമല്ല, പലപ്പോഴും അധ്യാപികമാര്‍പോലും കാമ്പസുകളില്‍ വാചികമായും മാനസികമായും വികാരപരമായും ശാരീരികമായും ചിലപ്പോള്‍ ലൈംഗികമായും പീഡിപ്പിക്കപ്പെടുന്നുവെന്നുള്ളതാണ് യാഥാര്‍ത്ഥ്യമെന്നും ഷീന ലേഖനത്തില്‍ അടിവരയിടുന്നു.

ലീഗിന്റെ നോമിനിയായി വിസി സ്ഥാനത്തെത്തിയളാണ് ഷീന ഷുക്കൂര്‍. പച്ചപ്പതാകയുടെ തണലിലാണ് തനിക്ക് വീടും കാറും ലഭിച്ചതെന്ന ഷീനാ ഷുക്കൂറിന്റെ പരാമര്‍ശമാണ് ഏറെ വിവാദമായിരുന്നു. ലീഗ് ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളെ പാടെ നിരാകരിക്കുന്നതാണ് ഷീനയുടെ ലേഖനം. വിദ്യാഭ്യാസസഥാപനങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്നും മുട്ടിഉരുമ്മി ഇരിക്കുന്നതിനോട് വിയോജിപ്പുണ്ടെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന്റെ പ്രസ്താവന വിവാദമായിരുന്നു. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലാണ് കാര്യങ്ങള്‍ പറഞ്ഞത്. ശരിയോ തെറ്റോ എന്ന് സമൂഹം വിലയിരുത്തട്ടെയെന്നും അബ്ദുറബ്ബ് പറഞ്ഞു.

ഫറൂഖ് കോളെജില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളെ പിന്തുണച്ച ചാനലുകളടക്കമുള്ളവരെ പരിഹസിച്ച് മുസ്‌ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ ചന്ദ്രിക ദിനപത്രത്തില്‍ ലേഖനം എഴുതിയിരുന്നു. നിങ്ങളുടെ വാദം പുരോഗനപരമാണോ അതല്ല സാഡിസമാണോയെന്ന ചോദ്യം കൂടി ഉന്നയിച്ച് ഇടകലര്‍ന്ന് ഇരിക്കണമെന്ന വാദം ഉന്നയിക്കുന്നവര്‍ സാഡിസ്റ്റുകളാണെന്ന് വരികള്‍ക്കിടയിലൂടെ ഇടി പരിഹസിരുന്നു. മാത്രമല്ല പുതുതലമുറയോട് ഇത്തരക്കാര്‍ ചെയ്യുന്നത് വലിയ ദ്രോഹമാണെന്ന ആരോപണം കൂടി ഇ ടി ഉന്നയിച്ചിരുന്നു.

Keywords: kochi-sheena-shukur-mg-university
Tags

Post a Comment

0 Comments

Top Post Ad

Below Post Ad