Type Here to Get Search Results !

Bottom Ad

റയിൽവേ ടിക്കറ്റ് റദ്ദാക്കൽ: തുക ഇരട്ടിയാക്കി

evisionnews

ന്യൂഡൽഹി :(www.evisionnews.in) ട്രെയിൻ യാത്രാ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള നിരക്കുകൾ റയിൽവേ കുത്തനെ കൂട്ടി. ട്രെയിൻ പുറപ്പെട്ടശേഷവും ടിക്കറ്റ് റദ്ദാക്കി നിശ്ചിത തുക മടക്കിനൽകുന്ന രീതി ഇനിയുണ്ടാവില്ല. അനാവശ്യ ബുക്കിങ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുതിയ റീഫണ്ട് നിയമം 12നു നിലവിൽ വരും.
പുറപ്പെടാൻ നാലു മണിക്കൂർ മുൻപുവരെ മാത്രമേ ഇനി മുതൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാനാവൂ. അതേസമയം, വെയ്റ്റ്ലിസ്റ്റിലോ ആർഎസിയിലോ ഉള്ള ടിക്കറ്റ്, വണ്ടി പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപുവരെ റദ്ദാക്കാൻ സൗകര്യമുണ്ടാവും.
അതു കഴിഞ്ഞാൽ പണം മടക്കിനൽകില്ല. ഉറപ്പായ സെക്കൻഡ് ക്ലാസ് ടിക്കറ്റ് രണ്ടുദിവസം മുൻപു വരെ റദ്ദാക്കുമ്പോൾ ഈടാക്കിയിരുന്ന തുക 30ൽ നിന്ന് 60 രൂപയാക്കി. മൂന്നാം ക്ലാസ് എസിയുടേത് 90ൽ നിന്നു 180 രൂപയുമാക്കി. സെക്കൻഡ് ക്ലാസ് സ്ലീപ്പർ ടിക്കറ്റ് റദ്ദാക്കുന്നതിന് ഈടാക്കിയിരുന്ന തുക 60ൽ നിന്നു 120 ആയും സെക്കൻഡ് എസിയുടേത് 100ൽ നിന്ന് 200 രൂപയാക്കിയും കൂട്ടി. ട്രെയിൻ പുറപ്പെടുന്നതിനു 48 മുതൽ 6 മണിക്കൂർ വരെ മുൻപു ടിക്കറ്റ് റദ്ദാക്കാൻ, 25 ശതമാനമാണ് ഇപ്പോൾ ഈടാക്കുന്നത്.
ഇനി മുതൽ 12 മുതൽ നാലു മണിക്കൂർ മുൻപുവരെ റദ്ദാക്കുമ്പോൾ നിരക്കിന്റെ പകുതി റയിൽവേ ഈടാക്കും. നേരത്തേ രണ്ടു മണിക്കൂർ മുൻപുവരെ റദ്ദാക്കുമ്പോഴാണ് 50% ഈടാക്കിയിരുന്നത്.
keywords :train-ticket-cancel-rate-increased

Post a Comment

0 Comments

Top Post Ad

Below Post Ad