Type Here to Get Search Results !

Bottom Ad

ജനവിധി കാത്ത് കേരളം; തല്‍സമയ വിവരം വായനക്കാരിലെത്തിക്കാനൊരുങ്ങി ഇ-വിഷന്‍ ന്യൂസ്


കാസര്‍കോട്: (www.evisionnews.in)  കേരളം കാതോര്‍ത്തുനില്‍ക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി മണിക്കൂറുകളുടെ മാത്രം. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പതിനഞ്ച് മിനുട്ടുകള്‍ക്കകം ആദ്യ ഫലസൂചനകള്‍ വ്യക്തമാകും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ഒന്നാം വാര്‍ഡ് മുതലുള്ള ക്രമത്തിലാണ് വോട്ടെണ്ണല്‍. ബാലറ്റ് കണ്‍ട്രോള്‍ യൂണിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ എട്ടുമണിയോടെയാണ് തുറക്കുക.

സംസ്ഥാനത്ത് ആകെ 244 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയത്. വോട്ടെണ്ണല്‍ പുരോഗതി 244 കേന്ദ്രങ്ങളില്‍ നിന്നും തത്സമയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. വിവരങ്ങള്‍ ക്രോഡീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പപ്പോള്‍ അറിയിക്കും. 6 കോര്‍പ്പറേഷനുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, 152 ബ്ലോക്ക്, 941 ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയ്ക്ക് പ്രത്യേകം സജ്ജീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്രാമ പഞ്ചായത്തുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ വിവരം ആദ്യം ലഭ്യമാകും. പരമാവധി എട്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിങ് ടേബിള്‍ എന്ന രീതിയിലാകും സജ്ജീകരണം. ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിന് ആനുപാതികമായി കൗണ്ടിങ് ടേബിളുകള്‍ ഉണ്ടാകും. ഓരോ പഞ്ചായത്തിന്റെയും കൗണ്ടിങ് ഹാളില്‍ വരണാധികാരിക്കുള്ള വേദിയും ടാബുലേഷന്‍, പാക്കിങ്, വോട്ടെണ്ണല്‍ എന്നിവയ്ക്ക് പ്രത്യേകം മേശകളും ഉണ്ടാകും.

keywords: election-news-evision-news-kasaragod

Tags

Post a Comment

0 Comments

Top Post Ad

Below Post Ad