Type Here to Get Search Results !

Bottom Ad

മാന്‍ഹോള്‍ ദുരന്തം; നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി


കോഴിക്കോട്: (www.evisionnews.in) നഗരത്തില്‍ അഴുക്കുചാലില്‍ ജോലിക്കിടെ അപകടത്തില്‍ പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടയില്‍ മരിച്ച നൗഷാദിന്റെ വീട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. നൗഷാദിന്റെ ഭാര്യക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നൗഷാദിന്റെ കുടുംബം എന്തു ചോദിച്ചാലും സര്‍ക്കാര്‍ നല്‍കും. മറ്റുള്ളവരെ കരുതുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അത് ഔദാര്യമല്ല സമൂഹത്തിന്റെ കടമയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നൗഷാദിന്റെ മാളിക്കടവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി നൗഷാദിന്റെ ഉമ്മയും ഭാര്യയുമായി സംസാരിച്ചു.

ഉപയോഗിക്കാതെ കിടക്കുന്ന കിണറുകളും മാന്‍ഹോളുകളും മറ്റും ശുദ്ധീകരിക്കുമ്പോള്‍ വളരെ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം അനന്തര നടപടിയെടുക്കും. 

എറണാകുളത്ത് വച്ച് പത്രം വായിച്ചപ്പോഴാണ് നൗഷാദിന്റേത് അപകട മരണമല്ല, മറിച്ച് രണ്ട് വിലപ്പെട്ട ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയുള്ള മരണമാണെന്ന് മനസ്സിലായത്. അതോടെ ഉടന്‍ പരിപാടി മാറ്റി രാവിലത്തെ ഫ്‌ളൈറ്റിന് കോഴിക്കോട്ടേക്ക് വരികയായിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.

Keywords: kozhikode-chief-minister-oommen-chandy-visited-noushad-home
Tags

Post a Comment

0 Comments

Top Post Ad

Below Post Ad