Type Here to Get Search Results !

Bottom Ad

ഓണ്‍ലൈന്‍ പെണ്‍വാണിഭം: വഴങ്ങാത്ത യുവതികളെ വശത്താക്കാന്‍ ജോഷി എയ്ഡ്‌രോഗിയായ ഡ്രൈവറെ ഉപയോഗിച്ചുവെന്ന് മൊഴി


കൊച്ചി: (www.evisionnews.in) ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇംഗിതത്തിന് വഴങ്ങാത്ത സ്ത്രീകളെ എയ്ഡ്‌സ് രോഗിയായ ഡ്രൈവറെ കൊണ്ട് ലൈംഗിക ബന്ധത്തിലേര്‍പ്പെടുത്തിയെന്നാണ് മൊഴി.ജോഷിയുടെ സഹായി അനൂപാണ് മൊഴി നല്‍കിയത്.

കാഴ്ചവയ്ക്കാന്‍ സമ്മതിക്കാതിരുന്ന പെണ്‍കുട്ടികളെയും യുവതികളെയുമാണ് ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നത്. ജോഷിയുടെ ബിസിനസ് കാര്യങ്ങളില്‍ സഹായിയായിരുന്നെങ്കിലും പെണ്‍വാണിഭ ഇടപാടുകളില്‍ അനൂപിന് ബന്ധമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അനൂപിനെ മാപ്പുസാക്ഷിയാക്കിയേക്കും.

ജോഷിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവതികളെ എയ്ഡ്‌സ് രോഗിയായ ജോഷിയുടെ ഡ്രൈവറുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും പിന്നീട് ഈ വിവരം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തുകയുമായിരുന്നു ഇവരുടെ രീതി. പല പെണ്‍കുട്ടികളും ഇങ്ങനെ ചതിയില്‍പെട്ടു സംഘത്തിന്റെ ഭാഗമായി പിന്നീട് മാറുകയായിരുന്നു.മയക്കുമരുന്ന് ലോബിയുമായി ബന്ധമുള്ള ജോഷി കൊച്ചിയിലെ ചില പോലീസുകാരുടെ ഒത്താശയോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരെ മയക്കുമരുന്നു കേസില്‍ പെടുത്താന്‍ ശ്രമിച്ചതായും അനൂപ് പറയുന്നു. ഒരിക്കല്‍ സംഘത്തിന്റെ ഭാഗമായാല്‍ പിന്നീട് പുറത്തു കടക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ യുവതികളെ കബ്ലാക്‌മെയില്‍ ചെയ്ത് കൂടെ നിര്‍ത്തുകയായിരുന്നു സംഘത്തിന്റെ തന്ത്രം.

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ നെടുമ്പാശേരിയില്‍ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട രണ്ട് പേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മുബീന,വന്ദന എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ആഴ്ച നെടുമ്പാശേരിയില്‍ വെച്ച് പൊലീസിനെ വെട്ടിച്ചു കടന്ന ഇവര്‍ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പൊലീസിനെ ഇടിച്ച് തെറിപ്പിച്ചിട്ട് കടന്നു കളയുകയായിരുന്നു.

തമിഴ്‌നാട്ടിലെ ഒരു ആയുര്‍വേദ റിസോര്‍ട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ഇരുവരും. ഇവരെ ഒളിവില്‍ താമസിപ്പിച്ചയാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതോടെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ പിടിയിലാകുന്നവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ദിവസം പിടിയിലായ പെണ്‍വാണിഭസംഘവുമായി അടുത്ത ബന്ധമുള്ളവരാണ് ഇവര്‍.

Keywords: kochi-online-sex-racket-josy
Tags

Post a Comment

0 Comments

Top Post Ad

Below Post Ad