Type Here to Get Search Results !

Bottom Ad

ഓണ്‍ലൈന്‍ പെണ്‍വാണിഭം: മുഴുവന്‍ പ്രതികളെയും വൈദ്യപരിശോധനയക്ക് വിധേയമാക്കണമെന്ന് കോടതി


കൊച്ചി:  (www.evisionnews.in) ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ മുഴുവന്‍ പ്രതികളേയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. വൈദ്യ പരിശോധനക്ക് ശേഷം പ്രതികളുടെകസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. പെണ്‍വാണിഭത്തിലെ പ്രധാന കണ്ണി അക്ബര്‍,രാഹുല്‍ പശുപാലന്‍, രശ്മി നായര്‍ എന്നിവരടക്കം 12 പ്രതികളാണ് പൊലീസിന്റെ പിടിയിലായത്.

ഓണ്‍ലൈന്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ജോഷി എന്ന അച്ചായന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. ബംഗലൂരുവില്‍ നിന്ന് പെണ്‍കുട്ടിയെ കേരളത്തില്‍ എത്തിച്ചത് ജോഷിയെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയില്‍ കീഴടങ്ങിയ ഇയാളെ ഇന്ന് തിരുവനന്തപുത്ത് എത്തിക്കും.

പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുകയാണെങ്കില്‍ വാണിഭത്തിലെ മറ്റ് കണ്ണികളെ കുറിച്ച് ഇവരില്‍ നിന്ന് വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ലെനീഷ് മാത്യു ബംഗളൂരുവിലെ യെലഹങ്കയില്‍നിന്ന് എത്തിച്ച രണ്ട് പെണ്‍കുട്ടികളും തങ്ങളെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇക്കാര്യവും കോടതി പരിഗണിക്കും.

‘കൊച്ചു സുന്ദരികള്‍’ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ സ്ഥിരമായി ലൈക്ക് ചെയ്തിരുന്നവരെയും കമന്റുകള്‍ പോസ്റ്റുചെയ്തിരുന്നവരെയും പറ്റി പോലീസ് പരിശോധന നടത്തുന്നുണ്ട്.

Keywords: kochi-online-sex-racket
Tags

Post a Comment

0 Comments

Top Post Ad

Below Post Ad