Type Here to Get Search Results !

Bottom Ad

ബാബരി മസ്ജിദ് തകര്‍ത്തതില്‍ കുറ്റബോധമില്ല -പേജാര്‍ മഠാധിപതി


ഉഡുപ്പി (www.evisionnews.in): ബാബരി മസ്ജിദ് തകര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നും ആ ദൗത്യം 1992ല്‍ ഹിന്ദുസംഘടനകള്‍ ചേര്‍ന്ന് വിജയകരമായി നിറവേറ്റിയത് ഇന്ത്യയിലെ ഹിന്ദുസമൂഹത്തിന് ശക്തിയും ആത്മവിശ്വാസവും നല്‍കിയെന്നും പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ. കഴിഞ്ഞ ദിവസം അന്തരിച്ച വിശ്വഹിന്ദു പരിഷത്ത് രക്ഷാധികാരി അശോക് സിങ്കാളിന് അന്ത്യോപചാരമര്‍പ്പിച്ച് നടത്തിയ യോഗത്തിലാണ് വര്‍ഗ്ഗീയ ചുവയുള്ള തീതുപ്പുന്ന പരാമര്‍ശങ്ങള്‍ പേജാവര്‍ സ്വാമി നടത്തിയത്. 

ബാബരി പള്ളി തകര്‍ത്തതില്‍ തനിക്ക് ഒരു കുറ്റബോധവുമില്ല. ഡിസംബര്‍ ആറിന് നടന്നത് അത്യന്തം മികച്ചതും ഉചിതവുമായ നടപടിയാണ്. ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയിയോട് പള്ളിപൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ താന്‍ ഉപദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ അദ്ദേഹമത് അവഗണിച്ചു തള്ളുകയായിരുന്നുവെന്നും വിശ്വേശതീര്‍ത്ഥ പറഞ്ഞു. രാമക്ഷേത്രം നിര്‍മാണമെന്ന അശോക് സിങ്കാളിന്റെ സ്വപ്‌നം സാക്ഷാത്കരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഇതില്‍ നിന്ന് ഹിന്ദു സംഘടനകള്‍ പിന്മാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിങ്കാളിന്റെ ആവശ്യപ്രകാരമുള്ള ഉഡുപ്പിയിലെ വിശ്വഹിന്ദു പരിഷത്ത് സമ്മേളനം എന്തുവില കൊടുത്തും നടത്തുമെന്നും പേജാവര്‍ സ്വാമി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad