ബംഗളൂരു (www.evisionnews.in): ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കര്‍ണാടക മന്ത്രിയുടെ ഭാര്യയെ ഒളിക്യാമറ ഓപ്പറേഷന്‍ പിടികൂടി. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആഞ്ജനേയയുടെ ഭാര്യയാണ് ഒരു ടെണ്ടര്‍ അനുവദിയ്ക്കുന്നതിനായി കൈക്കൂലി വാങ്ങിയതായി തെളിഞ്ഞത്. ഒരു സ്വകാര്യ ടി.വി.ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് മന്ത്രിയുടെ ഭാര്യ പിടിയിലായത്. മന്ത്രിയുടെ വീട്ടിലെത്തിയ ചാനല്‍ സംഘം പണം മേശപ്പുറത്ത് വയ്ക്കുന്നതിന്റേയും ഭാര്യ ഏറ്റു വാങ്ങുന്നതിന്റേയും ഒളി ക്യാമറ ദൃശ്യങ്ങള്‍ വീട്ടു.
വ്യാജ കറന്‍സി നോട്ടുകളാണ് ഓപ്പറേഷന് വേണ്ടി ഉപയോഗിച്ചത്. ഒളി ക്യാമറ ഓപ്പറേഷന്‍ വിവരം പുറത്തു വിട്ടതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. മന്ത്രി ആഞ്ജനേയയും മുഖ്യമന്ത്രി സിദ്ധരാമയ്യയും രാജി വയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കൈക്കൂലി കേസില്‍ എത്രയും പെട്ടെന്ന് അന്വേഷണം ആരംഭിയ്ക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. അതേ സമയം ആരോപണം രാഷ്ട്രീയ പ്രേരിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്നാണ് ആഞ്ജനേയയുടെ പ്രതികരണം.
Keywords:Karnataka-news-fake-currency-olicamara-operation-case-arrest-channel

Post a Comment
0 Comments