കാസര്‍കോട് (www.evisionnews.in): തളങ്കര പുഴയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് 25നും 30നുമിടയില്‍ പ്രായംതോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയോടെ റെയില്‍വെ പാലത്തില്‍ നിന്ന് ഒരു യുവാവ് പുഴയിലേക്ക് ചാടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് മത്സ്യത്തൊഴിലാളി പോലീസില്‍ വിവരമറിച്ചത്. എന്നാല്‍ കോസ്റ്റല്‍ പോലീസും തളങ്കര ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വ്യാഴാഴ്ചയാണ് പുലിക്കുന്ന് ഭാഗത്ത് കാട് മൂടിക്കിടക്കുന്ന സ്ഥലത്ത് മൃതദേഹം കാണപ്പെട്ടത്.
കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചയാളെ കുറിച്ച് ഇതുവരെയും വിവരമൊന്നും ലഭ്യമായിട്ടില്ലെന്ന് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍ പറഞ്ഞു. മരിച്ചയാളെ തിരിച്ചറിയാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Keywords: Kasaragod-news-police-investigation-about-dead-body-found-in-river-thalangara

Post a Comment
0 Comments