Type Here to Get Search Results !

Bottom Ad

കെ.എസ് സുലൈമാന്‍ ഹാജി അന്തരിച്ചു


കാസര്‍കോട് (wwww.evisionnews.in); കാസര്‍കോട് നഗരസഭാ മുന്‍ചെയര്‍മാന്‍ കെ.എസ് സുലൈമാന്‍ ഹാജി അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ആറരമണിയോടെ അസുഖം മുര്‍ഛിച്ചതിനെ തുടര്‍ന്ന് വീടിന് എതിര്‍ വശത്തുള്ള മാലിക് ദീനാര്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നായിരുന്നു അന്ത്യം. മയ്യത്ത് വൈകിട്ട് അസര്‍ നിസ്‌കാരാനന്തരം മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും. 

മുസ്ലിം ലീഗിന്റെ അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെയും കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെയും ഭാരവാഹിയായിരുന്നു. 1979ല്‍ നഗരസഭാ ചെയര്‍മാനായിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. 1977ല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പരേതനായ ടി.എ ഇബ്രാഹിം എംഎല്‍എയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സുലൈമാന്‍ ഹാജിയായിരുന്നു. 1992ല്‍ ബാബരി മസ്ജിദ് സംഭവത്തെ തുടര്‍ന്ന് മുസ്ലിം ലീഗില്‍ പിളപ്പുണ്ടായപ്പോള്‍ ഇബ്രാഹിം സുലൈമാന്‍ സേഠിനെ അനുകൂലിച്ച പ്രമുഖരില്‍ ഒരാളായിരുന്നു. 48-ാം വയസുമുതല്‍ തബ് ലീഗ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായി മാറിയ ഇദ്ദേഹം ഈ പ്രസ്ഥാനത്തിന്റെ പ്രചരണാര്‍ത്ഥം നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മാലിക് ദീനാര്‍ സംയുക്ത ജമാഅത്തിന്റെ കമ്മിറ്റി പ്രസിഡണ്ടായിരുന്നു. തളങ്കര യതീംഖാനയുടെ സ്ഥാപകരില്‍ ഒരാളാണ്. മാലിക് ദീനാര്‍ ആശുപത്രിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

സുലൈമാന്‍ ഹാജിയുടെ വിയോഗമറിഞ്ഞ് വന്‍ജനസഞ്ചയം തളങ്കര വീട്ടിലെത്തി. ഭാര്യമാര്‍: പരേതയായ സൈനബ (കൊല്ലമ്പാടി), ഹമീദ (മുംബൈ), ബീഫാത്തിമ (ചേരങ്കൈ), മക്കള്‍: കെ.എസ് മഹമൂദ് (കാജാ ടീ വിതരണ ഏജന്റ്), ആയിശ, സുഹറ, ഇബ്രാഹിം ഖലീല്‍ (ബിസിനസ്സ്), സുല്‍ഫിക്കര്‍ (ബാംഗ്ലൂര്‍), അഹമ്മദ് കബീര്‍ (ദുബൈ), അബ്ദുല്ല (കോണ്‍ട്രാക്ടര്‍), മുഹമ്മദ് കുഞ്ഞി (ബിസിനസ്സ്), ആസിയ, തമീം (ബിസിനസ്സ്). മരുമക്കള്‍: മൈമൂന, നസീറ, സമീറ, ലജ്‌ല, സീനത്ത്, നസ്രിയ, ഷംല. സഹോദരങ്ങള്‍: പ്രമുഖ വ്യവസായിയും മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ടുമായിരുന്ന പരേതനായ കെഎസ് അബ്ദുല്ല, ഇസ്ലാമിയ ടൈല്‍ കമ്പനിയുടെ എംഡി കെ.എസ് ഹബീബുള്ള ഹാജി, കെഎസ് മറിയുമ്മ ഹജ്ജുമ്മ, കെഎസ് ഖദീജ ഹജ്ജുമ്മ.

Post a Comment

0 Comments

Top Post Ad

Below Post Ad