Type Here to Get Search Results !

Bottom Ad

പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ പോലീസ് നടപടി ശക്തമാക്കി


തിരുവനന്തപുരം: (www.evisionnews.in) പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ജൂലായ് മുതല്‍ മൂന്നുമാസത്തിനുള്ളില്‍ പൊതുസ്ഥലത്ത് പുകവലിച്ചതിന് 47,282 പേരില്‍ നിന്നും പുകയില നിയന്ത്രണ നിയമം കോട്പ 2003 പ്രകാരം പിഴ ചുമത്തി. 

പൊതുജനാരോഗ്യം മുന്‍നിര്‍ത്തി പൊതുസ്ഥലങ്ങളിലെ പുകവലിക്കാരെ പിടികൂടാന്‍ 56,000ത്തിലധികം പോലീസുകാരെ നിര്‍ദ്ദേശം നല്‍കി നിയോഗിച്ചിട്ടുണ്ട്. 2012 ഒക്ടോബര്‍ മുതല്‍ കോട്പാ നിയമലംഘനം ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടി സ്വീകരിച്ചതിനുശേഷം ആദ്യമായാണ് നിയമം ലംഘിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്. മുന്‍വര്‍ഷം സമാന കാലയളവിനേക്കാള്‍ 85 ശതമാനം വര്‍ദ്ധനയാണ് ഇപ്പോഴത്തേത്.

Keywords: trivandrum-no-smoking-july
Tags

Post a Comment

0 Comments

Top Post Ad

Below Post Ad