Type Here to Get Search Results !

Bottom Ad

മത്‌സ്യത്തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ പരിപാടി നടത്തി

evisionnews

മഞ്ചേശ്വരം: (www.evisionnews.in) മത്സ്യവകുപ്പും അനുബന്ധസ്ഥാപനങ്ങളും നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചു വിശദീകരിക്കുന്നതിനും മത്‌സ്യത്തൊഴിലാളികളുടെ സാമൂഹിക, നാമ്പത്തിക, ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനും ഹൊസബെട്ടു കടപ്പുറത്ത് ഏകദിന ബോധവല്‍ക്കരണ പരിപാടി നടത്തി. പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. 

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്‍ അസീസ് ഹാജി അദ്ധ്യക്ഷനായിരുന്നു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ കെ പത്മനാഭന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ എം കെ അബ്ദുള്‍ റഹിമാന്‍ ഹാജി, ഭഗവാന്‍ദാസ്, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ ടി സീതാലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ അജിത, മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജര്‍ കെ എച്ച് ഷെരീഫ്, മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസര്‍ സി പി ഭാസ്‌ക്കരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ ഷൈന എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad