Type Here to Get Search Results !

Bottom Ad

അറബിക് സര്‍വകലാശാല: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല സെമിനാര്‍ നാളെ


കാസര്‍കോട് (www.evisionnews.in): നിര്‍ദ്ദിഷ്ട അറബി സര്‍വ്വകലാശാല ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1.30ന് കാസര്‍കോട് വനിതാ ഭവനില്‍ നടക്കും. നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്യും. മേഖല സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തും. മേഖല പ്രസിഡന്റ് ഹനീഫ് മൗലവി ഉളിയത്തടുക്ക അധ്യക്ഷത വഹിക്കും. 

അറബി ഭാഷയുടെ പ്രാധാന്യവും വ്യാപനവും എന്ന വിഷയത്തില്‍ മാലിക് ദീനാര്‍ ഇസ്ലാമിക്ക് അക്കാദമി പ്രിന്‍സിപ്പല്‍ സിദ്ദീഖ് നദവി ചേരൂരും അറബി ഭാഷയുടെ കേരള പാരമ്പര്യം എന്ന വിഷയത്തില്‍ എം ഐ സി ദഅവാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സലീം നദവിയും പ്രബന്ധം അവതരിപ്പിക്കും. മുസ്തഫ ഹുദവി തിരുവന്നൂര്‍ വിഷയാവതരണം നടത്തും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് സാജിദ് മൗവ്വല്‍, എ.കെ.എം അശ്‌റഫ്, പി.എ സുനില്‍, മണികണ്ഠന്‍, സുനീഷ് ബാബു, അഫീല്‍ തൃക്കരിപ്പൂര്‍ പ്രസംഗിക്കും. ഹാശിം അരിയില്‍ ഉപസംഹാരം നടത്തും.

ഹമീദ് മദനി തായലങ്ങാടി, ഖാലിദ് ബാഖവി കൊക്കച്ചാല്‍, ബഷീര്‍ ദാരിമി തളങ്കര, ഇബ്‌റാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, എം.എ ഖലീല്‍, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ശാഫി വാഫി, സിറാജുദ്ദീന്‍ ഹുദവി, ഇല്ല്യാസ് ഹുദവി, സിറാജുദ്ദീന്‍ ഖാസിലേന്‍, സതീശന്‍ മാസ്റ്റര്‍, എം.എ നജീബ് മാസ്റ്റര്‍, ഖാലിദ് മാസ്റ്റര്‍, ഹാരിസ് ബെദിര, ഫാറൂഖ് ദാരിമി, റഷീദ് മൗലവി, അശ്‌റഫ് റഹ്മാനി, ബഷാല്‍ തളങ്കര, അര്‍ഷാദ് ഹുദവി, സാലിം ബെദിര, ശിഹാബ് അണങ്കൂര്‍, നിസാമുദ്ദീന്‍ മുട്ടത്തോടി, സയ്യിദ് ജൗഹര്‍ ഹുസൈന്‍ തങ്ങള്‍ ഹുദവി, ഹാശിം ഹുദവി കോട്ടൂര്‍ സാന്നിധ്യമറിയിക്കും.


Keywords: Kasaragod-news-skssf-arabic-university

Post a Comment

0 Comments

Top Post Ad

Below Post Ad