Type Here to Get Search Results !

Bottom Ad

കാസര്‍കോട് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: അലൈന്‍സ് ഖത്തര്‍ ചാമ്പ്യന്‍മാര്‍


ദോഹ (www.evisionnews.in): കാസര്‍കോട് ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ അലൈന്‍സ് ഖത്തര്‍ ചാമ്പ്യന്‍മാരായി. ദോഹ പഴയ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ എഫ്.സി.സി ദോഹയെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയാണ് അലൈന്‍സ് ഖത്തര്‍ ജേതാക്കളായത്.

ഫൈനല്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി അലൈന്‍സ് ഖത്തറിന്റെ ആബിദ് മഞ്ചേശ്വരത്തെയും മികച്ച ഓള്‍ റൗണ്ടറായി സമീര്‍ മഞ്ചേശ്വരത്തെയും തെരഞ്ഞെടുത്തു. തൗഫീഖ് കാസര്‍കോടാണ് മാന്‍ ഓഫ് ദി സീരിസ്. 

ഫൈനല്‍ മത്സരത്തിന്റെ ഉദ്ഘാടനം എം.പി ഷാഫി ഹാജിയും ലുഖ്മാന്‍ തളങ്കരയും ചേര്‍ന്ന് നിര്‍വഹിച്ചു. കാസര്‍കോട് വ്യാപാരി സമിതി പ്രസിഡണ്ട് ശരീഫ് കുറ്റിക്കോല്‍ മുഖ്യാതിഥിയായിരുന്നു.


Keywords: Kasaragod-news-qatar-kmcc-cricket-tournament-news

Post a Comment

0 Comments

Top Post Ad

Below Post Ad