Type Here to Get Search Results !

Bottom Ad

മോദിയോട് ചോദിക്കാനുള്ളത് ' പ്ലീസ് ഒരു സെല്‍ഫി': മാധ്യമപ്രവര്‍ത്തകരെ കളിയാക്കി സോഷ്യല്‍മീഡിയ


ന്യൂഡല്‍ഹി (www.evisionnews.in): വിദേശ പര്യടനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടായിട്ടും സെല്‍ഫിയെടുത്ത് പിരിഞ്ഞ മാധ്യമപ്രവര്‍ത്തകരെ കളിയാക്കി സോഷ്യല്‍ മീഡിയ. മാധ്യമപ്രവര്‍ത്തകരുടെ സമീപനത്തെ കളിയാക്കിക്കൊണ്ടും വിമര്‍ശിച്ചുകൊണ്ടുമുള്ള പോസ്റ്റുകളാണ് ട്വിറ്ററിലൂടെയും മറ്റും പ്രചരിക്കുന്നത്.

ശനിയാഴ്ച ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ദീപാവലി സംഗമമാണ് പരിഹാസത്തിന് വേദിയൊരുക്കിയത്. സംഗമത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റു ചെയ്തതോടെയാണ് പലഭാഗത്തുനിന്നും വിമര്‍ശനമുയര്‍ന്നത്. ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടായിട്ടും തിക്കിത്തിരക്കി ഒരു സെല്‍ഫിയെടുക്കാനുള്ള പെടാപ്പാടിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍.

....മോദിക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യാത്ത ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകരുണ്ടോ?, ഇന്ത്യന്‍ ജേണലിസത്തില്‍ ആത്മാഭിമാനം ഇപ്പോഴും ഉണ്ടെന്ന് എനിക്ക് സ്വയം ഉറപ്പുവരുത്താന്‍ വേണ്ടിയാണ്..., 

'.... മോദി ബ്രിട്ടീഷ് മാധ്യമങ്ങളെ കാണുന്നു: അവര്‍ അപ്രിയ ചോദ്യങ്ങള്‍ ചോദിക്കുന്നു. മോദി ഇന്ത്യന്‍ മാധ്യമങ്ങളെ കാണുന്നു: അവര്‍ സെല്‍ഫി അപേക്ഷ കൊണ്ടു പൊതിയുന്നു.... തുടങ്ങിയ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

മാധ്യമപ്രവര്‍ത്തകരുടെ നടപടിയെ വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയും രംഗത്തെത്തിയിട്ടുണ്ട്. മോദിക്കൊപ്പം ചിത്രമെടുക്കാന്‍ ഓടുന്നവര്‍ അപമാനമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞവര്‍ഷവും മാധ്യമപ്രവര്‍ത്തകര്‍ക്കായി മോദി ദീപാവലി സംഗമം സംഘടിപ്പിച്ചിരുന്നു. അന്നും ഇതുപോലെ ഫോട്ടോയെടുക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ മത്സരമം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. 


Keywords: National-news-modi-selfi-photo
Tags

Post a Comment

0 Comments

Top Post Ad

Below Post Ad