Type Here to Get Search Results !

Bottom Ad

സന്ദീപ് വധശ്രമക്കേസ്: നാലുപേരെ റിമാണ്ട് ചെയ്തു

കാസര്‍കോട് (www.evisionnews.in): നഗരത്തിലെ രാത്രികാല ഓട്ടോഡ്രൈവര്‍ ചൂരിബട്ടംപാറയിലെ സന്ദീപി (34)നെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പ്രതികളെ റിമാണ്ട് ചെയ്തു. ചൗക്കി ബെദ്രടുക്കയിലെ അറഫാത്ത്(27), ചൗക്കി ബദര്‍ നഗറിലെ ഇസ്മയില്‍ (25), ഷിറിബാഗിലുവിലെ മുസ്തഫ(38) എന്നിവരെയാണ് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. 

അതേസമയം ഇവര്‍ക്കൊപ്പം അറസ്റ്റിലായ പള്ളത്തെ പതിനേഴുകാരനെ പരവനടുക്കം ജുവൈനല്‍ ഹോമിലേക്ക് മാറ്റി. മറ്റ് പ്രതികളായ കീഴൂര്‍ കടപ്പുറത്തെ റുമൈസ്(21) ചൂരിയിലെ ജുനൈദ് (18) എന്നിവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. 

നവംബര്‍ 12ന് പുലര്‍ച്ചെ 1.45ഓടെയാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് മുന്നില്‍വെച്ച് സന്ദീപിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളുള്‍പ്പടെ ആറുപേര്‍ കഴിഞ്ഞദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. അക്രിമികള്‍ ഉപയോഗിച്ച ഒരു കത്തിയും വെള്ളിയാഴ്ച രാവിലെ സംഭവസ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഒരു കൊലക്കേസില്‍ പ്രതിയായ ഗള്‍ഫുകാരന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad