Type Here to Get Search Results !

Bottom Ad

സയ്യിദ് അബ്ദുല്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ അസ്ഹരി തങ്ങള്‍ അന്തരിച്ചു

മലപ്പുറം (www.evisionnews.in): പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍പ്രസിഡണ്ടുമായിരുന്ന കുളമങ്ങലം വലിയ ജാറത്തിങ്കല്‍ സയ്യിദ് അബ്ദുല്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ അസ്ഹരി തങ്ങള്‍(92) അന്തരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം.

ദീര്‍ഘകാലമായി അനാരോഗ്യം കാരണം വിശ്രമത്തിലായിരുന്നു. നബി തങ്ങളുടെ 38ാമത്തെ പേരമകനാണ്. മതപഠനത്തിനു ശേഷം വെല്ലൂരില്‍ നിന്നും ബാഖവി ബിരുദം നേടി തലക്കടത്തൂരിലാണ് ആദ്യമായി ദര്‍സ് നടത്തിയത്. പിന്നീട് ദയൂബന്ത് ദാറുല്‍ ഉലൂമില്‍ നിന്നും ഖാസിമി ബിരുദം നേടി. 

ഭാര്യമാര്‍: ഇമ്പിച്ചിബീവി മേലാറ്റൂര്‍, പരേതയായ ആറ്റബീവി. മക്കള്‍: സയ്യിദ് ഫഖ്‌റുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍ (ജിദ്ദ), സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് ജാഫര്‍ സ്വാദിഖ്, സയ്യിദ് മുഹമ്മദ് മുസ്തഫ, സയ്യിദത്ത് ആശിയ മുത്തു ബീവി, സയ്യിദത്ത് സുഹറ ബീവി, ഫാത്തിമത്ത് സുഫറ, സയ്യിദത്ത് നഫീസ ബീവി, പരേതയായ സയ്യിദത്ത് മൈമുന ബീവി. മരുമക്കള്‍: നൂറാ ബീവി തളിപ്പറമ്പ്, ഹാജറ ബീവി കല്‍പകഞ്ചേരി, മഹിജബിന്‍ മുനിയൂര്‍, ഹംസ ബീവി പരപ്പനങ്ങാടി, ആരിഫ ബീവി കൊടുവള്ളി. ഖബറടക്കം ഞായറാഴ്ച ഉച്ചയോടെ കുളമങ്ങലം ജുമാമസ്ജിദ് പരിസരത്ത് നടക്കും.


Keywords; Kasaragod-news-malappuram-azhari-thangal

Post a Comment

0 Comments

Top Post Ad

Below Post Ad