കാസര്‍കോട് :(www.evisionnews.in)അധികാര സ്ഥാനങ്ങള്‍ നേടാന്‍ ഏത് വേഷവും കെട്ടാന്‍ തയ്യാറാകുന്ന ബി.ജെ.പി ജില്ലാ നേതൃത്വം അവരുടെ അവസരവാദ നിലപാടുകളുടെ വിഴുപ്പ്ഭാണ്ഡത്തെ നേട്ടങ്ങളുടെ കിരീടമാക്കി സ്വയം അണിഞ്ഞ് പരിഹാസ്യരാവുകയാണ്.
ജില്ലാ പഞ്ചായത്തില്‍ ബി.ജെ.പി പിന്തുണയോടെ പ്രസിഡണ്ട് പദവി എല്‍.ഡി.എഫ് ഉപേക്ഷിച്ചത് തത്വാധിഷ്ഠിതമായ നയത്തിന്റെ ഭാഗമായാണ്. സാംസ്‌കാരിക സാമൂഹ്യ ജീവിതത്തിന്റെ നാനാത്വത്തിന്റെ സമന്വയം നിലനില്‍ക്കുന്ന ഇന്ത്യയുടെ നിലനില്‍പ്പിനെ തന്നെ ഭീഷണി ഉയര്‍ത്തി കൊണ്ട് അന്യമത വിദ്വേഷവും അസഹിഷ്ണുതയും സാമുദായിക സംഘര്‍ഷങ്ങളും കര്‍മ്മപരിപാടിയാക്കിയ ആര്‍.എസ്.എസും സംഘപരിവാര്‍ നയിക്കുന്ന ബി.ജെ.പിയുടെ പിന്തുണയോടെ സി.പി.ഐ.എം ഒരു പദവിയും നേടാന്‍ ആഗ്രഹിക്കുന്നില്ല. ബി.ജെ.പി എന്തെല്ലാം വിചിത്ര പ്രസ്താവന നടത്തിയാലും രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങള്‍ സി.പി.ഐ.എം തീരുമാനത്തിന്റെ പ്രസക്തി സ്വാഗതം ചെയ്തിട്ടുണ്ട്.
ജില്ലയില്‍ ബി.ജെ.പി സെക്രട്ടറിയുടെ പഞ്ചായത്തിലെ ബേക്കല്‍ വാര്‍ഡ് ഉള്‍പ്പെടെ നിരവധി വാര്‍ഡുകള്‍ സി.പി.എം നെതിരെ ലീഗിനും കോണ്‍ഗ്രസ്സിനും ബി.ജെ.പി വോട്ട് മറിച്ച് നല്‍കിയിട്ടുണ്ട്. ഇതിന്റെ മറയില്ലാത്ത ഉദാഹരണമാണ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സ് പിന്തുണയോടെ ബി.ജെ.പി നേതാവ് വൈസ് പ്രസിഡണ്ടായത്. ജനങ്ങളുടെ മുമ്പില്‍ കാര്യങ്ങളെല്ലാം വ്യക്തമായി കഴിഞ്ഞ സാഹചര്യത്തില്‍ അസാധാരണമായ ചര്‍മ്മബലത്തോടെ അവസരവാദ കൂട്ട് കെട്ടുകളെ ന്യായീകരിച്ച് അഭിമാനം കൊള്ളുന്ന ബി.ജെ.പി ജില്ലാ നേതൃത്വം ജനങ്ങളെ വിഡ്ഡികളാക്കാന്‍ നടത്തിവരുന്ന ശ്രമം വിലപ്പോവില്ല.

Post a Comment
0 Comments