കാസര്‍കോട് (www.evisionnews.in): വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാല്‍ പലയിടങ്ങളിലും മണിക്കൂറുകളോളം വോട്ടെടുപ്പ് വൈകാന്‍ ഇടയാക്കി. മധൂര്‍ പഞ്ചായത്തിലെ ഉളിയത്തടുക്ക വാര്‍ഡിലെ പോളിംഗ് ബൂത്തില്‍ യന്ത്രം പണിമുടക്കിയത് വോട്ട് ചെയ്യാനെത്തിയവരെ മണിക്കൂറുകളോളം നിര്‍ത്തി. കുമ്പള പഞ്ചായത്ത് ബത്തേരി വാര്‍ഡില്‍ കുമ്പള യു.പി സ്‌കൂളിലും എന്‍മകജെ വാണിനഗറിലെ ബൂത്തിലും ചെങ്കള ചൂരിപ്പള്ളം ബൂത്തിലും വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഒരു മണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
ബദിയടുക്ക പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ കന്യപ്പാടിയില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ വോട്ടിംഗ് യന്ത്രം പണിമുടക്കിയത് മൂലം ഒന്നരമണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. അഞ്ചാം വാര്‍ഡായ പള്ളത്തടുക്കയിലെ രണ്ടാം നമ്പര്‍ ബൂത്തിലും ഇതേ അവസ്ഥയുണ്ടായി. എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കെ വാര്‍ഡില്‍ രണ്ടര മണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ വിദഗ്ധരെ എത്തിച്ച് നന്നാക്കിയ ശേഷമാണ് വോട്ടെടുപ്പ് തുടങ്ങിയത്.
മഞ്ചേശ്വരം പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ ബൂത്ത് നമ്പര്‍ ഒന്നില്‍ വോട്ടിംഗ് യന്ത്രം ഇടക്കിടെ തകരാറിലായത് സുഗമമായ വോട്ടെടുപ്പിന് തടസമായി. വെളിച്ച സജ്ജീകരണം ഏര്‍പ്പെടുത്താന്‍ സമയം വേണ്ടി വന്നതിനാലും ചില പോളിംഗ് ബൂത്തുകളില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നത് വൈകാന്‍ ഇടയാക്കി. വോട്ടിംഗ് യന്ത്രങ്ങള്‍ പെടുന്നനെ കേടാകുന്നതിനാല്‍ നന്നാക്കാനായി ജില്ലയില്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ പരക്കം പായുകയാണ്.
Keywords: Kasaragod-news-badiyadukka-polling-booth-news-dist-machine

Post a Comment
0 Comments