മാവുങ്കാല്‍ (www.evisionnews.in): കല്യാണ്‍ റോഡ് ഉണ്ണിപ്പീടികയിലെ വനിതാ ഹോട്ടല്‍ തീവെച്ചു നശിപ്പിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരായ ലീലാമണി, ചിത്ര, ശ്യാമള എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ശ്രീ മൂകാംബിക വനിതാ ഹോട്ടലാണ് അജ്ഞാത സംഘം തീവെച്ചു നശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.
75000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവ സ്ഥലം എം.എല്‍.എ ഇ ചന്ദ്രശേഖരന്‍, നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, ബി.ജെ.പി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍ ,മണ്ഡലം പ്രസിഡണ്ട് ഇ. കൃഷ്ണന്‍, ആര്‍.എസ്.എസ് നേതാക്കളായ എ. വേലായുധന്‍, ശ്രീജിത്ത് മീങ്ങോത്ത്, കൃഷ്ണന്‍ ഏച്ചിക്കാനം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Keywords: Kasaragod-news-mavungal-hotel-ladies-hotel11

Post a Comment
0 Comments