ബോവിക്കാനം (www.evisionnews.in): നെഞ്ചിടിപ്പുകളുടെയും ഉദ്വേഗങ്ങളുടെയും ചടുല നിമിഷങ്ങള്‍ക്ക് വിരാമമിട്ട് മുളിയാര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഖാലിദ് ബെള്ളിപ്പാടിയെ നറുക്കടുപ്പലൂടെ തെരഞ്ഞെടുത്തു. സിപിഎമ്മിലെ മാധവനെയാണ് ഖാലിദ് ബെള്ളിപ്പാടിക്കെതിരെ മത്സരിച്ചത്.
15 അഗംങ്ങളുള്ള ഭരണസമിതിയില്‍ എല്‍.ഡി.എഫിനും യുഡിഎഫിനും ഏഴു വീതവും ബിജെപിക്ക് ഒരംഗവുമാണുള്ളത്. ബിജെപി അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതായി അറിയിച്ചതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. മുസ്ലിംലീഗ് അംഗങ്ങളില്‍ പ്രസിഡണ്ട് ഖാലിദ് ഒഴികെ മറ്റു ആറുപേരും വനിതകളാണെന്ന പ്രത്യേകതയും മുളിയാറിനുണ്ട്. കഴിഞ്ഞ തവണ എല്‍.ഡി.എഫിലെ വി ഭവാനിയായിരുന്നു യു.ഡി.എഫില്‍ നിന്ന് ഭരണം പിടിച്ചെടുത്ത് പ്രസിഡണ്ടായത്.
മുളിയാറിന്റെ ഭരണം ആര് നയിക്കുമെന്നറിയാന്‍ രാവിലെ മുതല്‍ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലും ബോവിക്കാനം ടൗണിലും ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു.
Keywords: muliyar-grama-panchayath-president
Post a Comment
0 Comments