മഞ്ചേശ്വരം: (www.evisionnews.in) ഉപജില്ലാ കായികമേള തുടങ്ങി. പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഉമ്മര്‍ അപ്പോളോ അധ്യക്ഷത വഹിച്ചു. നീന്തല്‍ പരിശീലകന്‍ കൊടലമൊഗരു നാരായണകൊണാജയെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബഹറിന്‍ മുഹമ്മദ്, പ്രിന്‍സിപ്പാള്‍ എം.ആര്‍ സുകു, വാര്‍ഡ് അംഗങ്ങളായ ആയിഷത്ത് ഫരീസ, ബി. ഷംസാദ് ബീഗം, കെ.എം ബളളാല്‍, ഹെഡ്മിസ്ട്രസ്സ് കെ. ലത എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 93 സ്‌കൂളുകളില്‍ നിന്നായി 250 പേര്‍ മേളയില്‍ മാറ്റുരയ്ക്കും.

Post a Comment
0 Comments